സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു

കൊല്ലം: സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു. നിലവില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ കേരള എക്‌സ്പ്രസ്, ഐലന്‍ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം -ബംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ഈ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സംഭവത്തേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങുന്ന ദീര്‍ഘദൂര ട്രെയിനുകളുടെയെല്ലാം സമയം വൈകി. സിഗ്‌നല്‍ സംവിധാനം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി. വൈകുന്നേരം സര്‍വീസ് തുടങ്ങുന്ന മറ്റ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Top