തുടര്‍ച്ചയായ രണ്ടാം ദിവസവും ചെന്നൈ മെട്രോ റെയില്‍ ഗതാഗതം തടസപ്പെട്ടു

kolkata metro station

ചെന്നൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ചെന്നൈ മെട്രോ റെയില്‍ ഗതാഗതം തടസപ്പെട്ടു. സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് തടസം നേരിട്ടത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സിഗ്‌നല്‍ സംവിധാനത്തില്‍ വീണ്ടും തടസം നേരിട്ടത്. ട്രെയിനുകള്‍ 25 മിനിറ്റ് വൈകിയാണ് ഓടുന്നത്.

ചിലസ്ഥലങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിടേണ്ടിയും വന്നു. കസ്റ്റമര്‍കെയര്‍, ഹെല്‍പ്‌ലൈന്‍ നമ്പരുകളിലും തടസം നേരിട്ടു. അതേസമയം പ്രശ്‌നം വേഗത്തില്‍ പരിഹരിച്ചെന്നാണ് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചത്.

Top