മൊബൈലില്‍ വെല്‍ക്കം ടു ചൈന സന്ദേശം ; അരുണാചലില്‍ ചൈനയുടെ ഇടപ്പെടല്‍ ശക്തം

aruna

കിബൂത്തു: അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപ്പെടല്‍ ശക്തമാകുന്നതായി സൂചന. ചൈനയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈലില്‍ വെല്‍ക്കം ടു ചൈന സന്ദേശവും, മന്‍ഡാരിന്‍ ഭാഷയിലെ വിവരണവും ഉപഭോക്താക്കള്‍ക്ക് ചൈന ലഭ്യമാക്കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള ചെറിയ പാതയിലൂടെ യാത്രചെയ്യുമ്പോഴാണ് പോപ്പ് അലര്‍ട്ടിലൂടെ ചൈനീസ് മൈബൈല്‍ ബന്ധങ്ങള്‍ ലഭിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഫുള്‍ റെയ്ഞ്ചിലാണ് ചൈനീസ് മൊബൈല്‍ ലഭ്യമാകുന്നത്. ഫോണില്‍ മന്‍ഡാരിന്‍ ഭാഷയും ബെയ്ജിങ് സമയവും പ്രത്യക്ഷമാവും. കൂടാതെ അതിര്‍ത്തി പ്രദേശത്തിനോട് ചേര്‍ന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വലിയ മൂന്ന് നില കെട്ടിടവും ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയ്ക്ക് ഇവിടങ്ങളില്‍ ശരിയായ റോഡുകളോ, മൊബൈല്‍ റേയ്ഞ്ചോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് സ്ഥലത്ത് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ചൈന തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയത്.

റോഡുകളും, പാലങ്ങളും ഇല്ലാത്തതാണ് സൈന്യം ഇവിടെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ജോലിക്കിടെ സൈനികന് പരിക്കേറ്റാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സൗകര്യമില്ലെന്നാണ് സൈനിക വക്താവ് ചൂണ്ടിക്കാട്ടുന്നത്.

Top