signal failure train delay in kerala

കൊച്ചി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുണ്ടായ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രയിനുകള്‍ വൈകിയോടുന്നു.

പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. രാവിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രയിനുകള്‍ രാവിലെ മുതല്‍ തന്നെ പലയിടങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്.

കന്യാകുമാരി ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, നാഗര്‍ കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു.

Top