ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് സിഗ്നല്‍

വാട്‌സാപ്പ് പുതിയ പ്രൈവസി പോളിസി അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് സിഗ്നല്‍ മാറിയത്. അതേസമയം, ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സിഗ്നല്‍. ട്വിറ്ററിലൂടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യം സിഗ്നല്‍ പ്രഖ്യാപിച്ചത്. ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട് ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്.

ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്കായി മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഫീച്ചറും ഫുള്‍ സ്‌ക്രീന്‍ പ്രൊഫൈല്‍ ഫോട്ടോയും നല്‍കും. കൂടാതെ വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും എട്ട് ആക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

Top