സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ ചിത്രം കുഞ്ഞിരാമന്റെ കുപ്പായം മെയ് 3 ന് തിയേറ്ററുകളില്‍

സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കുഞ്ഞിരാമന്റെ കുപ്പായം’ മെയ് 3 ന് തിയേറ്ററുകളിലെത്തും. ആരാം എന്റര്‍ടൈംമെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കുന്ന ചിത്രം ആറ് ക്ലൈമാക്‌സുമായാണ് തിയറ്റേറുകളിലെത്തുന്നത്.

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷമിടുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. ഗാനം ആലപിച്ചത് സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Top