sidhu about victory punjab

ന്യൂഡല്‍ഹി: തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യ നവജ്യോത് കൗറിനാണെന്ന് മുന്‍ ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിദ്ദു.

ഇതോടൊപ്പം വിജയം കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും പ്രിയങ്ക ഗാന്ധിക്കും സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ താന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പ് നല്‍കുന്നുവെന്നും സിദ്ദു വ്യക്തമാക്കി.

അരവിന്ദ് കെജരിവാളിന്റെ ഉദ്ദേശ്യം ആത്മാര്‍ഥതയുള്ളതായിരുന്നില്ല. അതിനാലാണ് ആംആദ്മിക്ക് ജയിക്കാന്‍ സാധിക്കാതിരുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം അധികാരം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അകാലിദള്‍ – ബി.ജെ.പി സഖ്യമാണ് പഞ്ചാബ് ഭരിച്ചിരുന്നത്. ആം ആദ്മി പാര്‍ട്ടിക്കും പിന്നിലായി മൂന്നാമതാണ് ഇത്തവണ ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനം.

2014ലെ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സിദ്ദു ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

Top