sidhique – election

കൊച്ചി: താന്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നടന്‍ സിദ്ദീഖ്. തീരുമാനം അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്നും സിദ്ദീഖ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അരൂരില്‍ നിന്ന് സിദ്ദീഖിന്റെ പേരും ഇടം പിടിച്ചിരുന്നു.

പട്ടികയില്‍ അന്തിമ തീരുമാനങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സിദ്ദീഖ് മല്‍സരിക്കുന്നതിനെതിരെ അരൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമക്കാരെ സിനിമയിലേക്ക് തിരിച്ചയയ്ക്കുക, സിദ്ദീഖ് ഗോ ബാക്ക് എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

Top