സിദ്ധാര്‍ത്ഥും ജി വി പ്രകാശും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഉടന്‍

sidharth

ചെന്നൈ: തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥും ജി വി പ്രകാശ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പിച്ചൈക്കാരന്‍ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ശശിയാണ് പേരിടാത്ത ഈ ചിത്രത്തിന്റെ സംവിധായകന്‍.

ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തിങ്കളാഴ്ചയാണ് സിനിമയുടെ പൂജ നടന്നത്. സിദ്ധാര്‍ത്ഥ് തന്നെയാണ് ജി വി പ്രകാശുമൊത്തുള്ള ആദ്യ ചിത്രം എന്ന് ട്വിറ്ററില്‍ കുറിച്ചത്.

അഭിഷേക് ഫിലിംസ് നിര്‍മിക്കുന്ന പേരിടാത്ത ഈ ചിത്രം ഒരു ഇമോഷണല്‍ എന്റര്‍ടൈനറായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റു താരങ്ങളെ ആരൊക്കെയെന്ന് പറഞ്ഞിട്ടില്ല. ഉടന്‍ തന്നെ അതിന്റെ അറിയിപ്പ് ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Top