സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും ഫെബ്രുവരിയിൽ വിവാഹിതരാകും

ബോളിവുഡ് താരങ്ങളായി സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലാകും വിവാഹമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചാകും വിവാഹച്ചടങ്ങുകൾ.

മാസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോ​ഗികമായി പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നുവിന്റെ പ്രൊമോഷനിടെ “ഞാന്‍ ഈ വർഷം വിവാഹിതനാകും” എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. പിന്നാലെയാണ് കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ ഇക്കാര്യം താരങ്ങൾ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുക ആയിരുന്നു.

അതേസമയം, കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ ഒരുക്കങ്ങളുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 100-125വരെയുള്ള അതിഥികൾക്കാണ് ക്ഷണം. കരൺ ജോഹർ, മനീഷ് മൽഹോത്ര, കിയാരയുടെ സ്‌കൂൾ മുതലുള്ള സുഹൃത്തായ ഇഷ അംബാനി തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

Top