ചിത്രീകരണം ആരംഭിച്ച് സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ചിത്രം ‘ഷേര്‍ഷാ’

കാര്‍ഗില്‍ യുദ്ധത്തിലെ നായകനായ ഹീറോ വിക്രം ബത്‌റയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഷേര്‍ഷാ. ബത്‌റയുടെ വേഷം കൈകാര്യം ചെയ്യുന്നത് സിദ്ധാര്‍ഥ് മല്‍ഹോത്രയാണ്. ഷേര്‍ഷായുടെ ചിത്രീകരണം ആരംഭിച്ചു.

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ധീരതയ്ക്കുള്ള പരം വീര ചക്രം നല്‍കി ആദരിച്ച ഇന്ത്യന്‍ കരസേനയുടെ വീര പുത്രനായ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. കശ്മീര്‍, ലഡാക്ക്, പാലംപൂര്‍, ചണ്ഡീഗഢ് എന്നീ സ്ഥലങ്ങളില്‍ ഏകദേശം എഴുപത് ദിവസങ്ങള്‍കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top