Sidharth in Karthi G Krish’s upcoming movie

യുവ തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ആക്ഷന്‍ കോമഡി സിനിമയുടെ ഭാഗമാവുന്നു. കപ്പല്‍ എന്ന സിനിമയുടെ സംവിധായകന്‍ കാര്‍ത്തി ജി.കൃഷ് ഒരുക്കുന്ന പുതിയ സിനിമയിലാണ് സിദ്ധാര്‍ത്ഥ് ആക്ഷന്‍ കോമഡി ചെയ്യുന്നത്. ജീവിതത്തെ ലാഘവത്തോടെ കാണുന്ന ഒരു യുവാവിന്റെ വേഷമാണ് സിദ്ധാര്‍ത്ഥിന്. സിദ്ധാര്‍ത്ഥിന്റെ അലസമായ ഈ ജീവിതം മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഗ്രാമനഗര പശ്ചാത്തലത്തിലായിരിക്കും സിനിമ ഒരുക്കുക. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹാസ്യ താരങ്ങളായ കരുണാകരന്‍, തമ്പി രാമയ്യ, യോഗി ബാബു തുടങ്ങിയവര്‍ സിനിമയിലുണ്ടാവും, സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം, സംവിധായകന്‍ ശശി ഒരുക്കുന്ന പിച്ചൈക്കാരന്‍ എന്ന സിനിമയിലും സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ മലയാളത്തിലും സിദ്ധാര്‍ത്ഥ് അരങ്ങേറുന്നുണ്ട്. പരസ്യ ചിത്ര സംവിധായകനും ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളുമായ രതീഷ് അമ്പാട്ട് സംവിധായകനാകുന്ന കമ്മാര സംഭവം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കുള്ള സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റം. ദിലീപ് തന്നെയാണ് നായകന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ഒരു സിനിമയിലും സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നുണ്ട്.

Top