സിദ്ധാർത്ഥ് ഭരതന്റെ പുതിയ ചിത്രം ‘ചതുരം’; ഷൂട്ടിംഗ് ആരംഭിച്ചു

കെ പി എ സി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ. ചതുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രദീഷ് വർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിൽ വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റെഫി സേവ്യർ കോസ്റ്റ്യൂമും അഭിലാഷ് എം മേക്കപ്പും നിർവ്വഹിക്കുന്നു. മാഫിയാ ശശി സ്റ്റണ്ട്സും വിക്കി സൌണ്ട് ഡിസൈനും നിർവ്വഹിക്കും. അഖിൽ രാജ് ചിറയിലാണ് ആർട്ട് ഡയറക്ടർ. ജിതിൻ മധുവാണ് സ്റ്റിൽസ്.

Top