സിദ്ധാര്‍ത്ഥ് ഭരതന്റെ ‘ജിന്ന്’ ; സൗബിനും നിമിഷയും ആദ്യമായി ഒന്നിക്കുന്നു

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജിന്നില്‍ സൗബിന്‍ ഷാഹിറും നിമിഷാ സജയനും ഒന്നിക്കുന്നു. ജിന്നിന് തിരക്കഥ ഒരുക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലിയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥനാണ്.

ജിന്നിന്റെ ചിത്രീകരണം ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരന്‍ ആണ്. സംഗീതം ഒരുക്കുന്നത് ഭവന്‍ ശ്രീകുമാര്‍ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ്.

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നിവയാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. സൗബിന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിലാണിപ്പോള്‍.അമ്പിളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയാക്കിയതിന് ശേഷമേ സൈബിന്‍ ജിന്നിന്റെ ലൊക്കേഷനില്‍ എത്തു.

നിമിഷ ലാല്‍ജോസിന്റെ 41, വിധു വിന്‍സെന്റിന്റെ സ്റ്റാന്‍ഡപ്പ്, രാജീവ് രവിയുടെ തുറമുഖം എന്നീ ചിത്രങ്ങളുടെ തിരക്കിലുമാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ട താരങ്ങളാണ് സൗബിനും നിമിഷയും.

Top