‘ഓപ്പറേഷന്‍ കമല’യില്‍ വീണവരെ തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ‘ഓപ്പറേഷന്‍ കമല’യില്‍ വീണവരെ തിരിച്ചെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വിമതര്‍ക്കെതിരെ രംഗത്തെത്തിയത്.

ആകാശം ഇടിഞ്ഞ് വീണാലും അവരെ തിരിച്ചെടുക്കില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ‘ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചുപറയാന്‍ ആഗ്രഹിക്കുകയാണ്, ഓപ്പറേഷന്‍ കമലയില്‍ വീണവരെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ല. അതിനി ആകാശം ഇടിഞ്ഞുവീണാല്‍പ്പോലും.’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Top