ചൈനീസ് കമ്പനികള്‍ നിക്ഷേപിച്ചാല്‍ കര്‍ണാടകം രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഹബ്ബാകും

sidharamayyah

ബംഗളൂരു: ചൈനീസ് കമ്പനികള്‍ വന്‍ നിക്ഷേപത്തിനു തയാറായാല്‍ കര്‍ണാടകം രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വ്യവസായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

2014 മുതല്‍ 2019 വരെയാണ് വ്യവസായ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

Top