ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവ് തീരുമാനം മരവിപ്പിച്ചെന്ന് സിദ്ദിഖ്

siddique

ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്ന് നടന്‍ സിദ്ദിഖ്. അന്ന് പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റി തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍, അന്ന് അവര്‍ അതേക്കുറിച്ച് പുറത്ത് പറഞ്ഞില്ല. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരായ ഗീതുവും രമ്യയും റിമയുമൊക്കെ താനുമായി വളരെ അടുപ്പമുള്ളവരാണ്. ഫോണിലൂടെ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ വന്നുകൂടായ്ക ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

പ്രസ്താവനകളുടെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടിയാണ് പാര്‍വ്വതി. അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പാര്‍വതി എത്തിയിരുന്നു. ഇവിടെ വരുമ്പോള്‍ എല്ലാവരും തന്നോട് ദേഷ്യപ്പെടുമെന്നാണ് കരുതിയതെന്നും എന്നാല്‍ ആര്‍ക്കും തന്നോട് പരിഭവമൊന്നും ഉണ്ടായിരുന്നില്ലെന്നും പാര്‍വതി എന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു.

Top