സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായി

ലക്‌നൗ: യുപിയില്‍ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാന്‍ അതിവേഗ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യനിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കി.

കാപ്പന്‍ കൊവിഡ് മുക്തനായെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപി സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ ആണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സര്‍ക്കാര്‍ നിഷേധിച്ചു. മാത്രമല്ല, പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയെ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു.

യുപിയിലേക്ക് കാപ്പന്‍ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവര്‍ക്കായുള്ള നിഴല്‍ യുദ്ധമാണ് പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്നതെന്നും യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top