‘ഡബ്ല്യു.സി.സി’ സമൂഹ മാധ്യമങ്ങളിലൂടെ ചിലത് എഴുതിപ്പിടിപ്പിച്ചതല്ലാതെ എന്ത് ചെയ്തു; സിദ്ദിഖ്

ക്രമിക്കപ്പെട്ട നടിക്കുവേണ്ടി സിനിമയിലെ വനിതാ കൂട്ടായ്മയായ ‘ഡബ്ല്യു.സി.സി’ ഒന്നും ചെയ്തിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. കേരള പൊലിസ് അസോസിയേഷനും എറണാകുളം റൂറല്‍ ജില്ലാ പൊലിസും സംയുക്തമായി നടത്തിയ ‘പൊലിസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സിദ്ദിഖ് ‘ഡബ്ല്യു.സി.സി’യെ വിമര്‍ശിച്ചത്. സമൂഹമാധ്യമങ്ങളില്‍ തോന്നിയതൊക്കെ എഴുതിവിടുക മാത്രമാണ് ‘ഡബ്ല്യു.സി.സി’ ചെയ്തതെന്നും താരസംഘടനയായ അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

പരിപാടിക്കിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് സിദ്ദിഖ് ഡബ്ല്യു.സി.സിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട ഉടന്‍ തന്നെ അമ്മ ഭാരവാഹികളാണ് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടത്. ആക്രമിക്കപ്പെട്ട നടിയോട് താന്‍ ഫോണിലൂടെയും നേരിട്ടും സംസാരിച്ചു. പക്ഷേ ഡബ്ല്യു.സി.സി സമൂഹ മാധ്യമങ്ങളിലൂടെ ചിലത് എഴുതിപ്പിടിപ്പിച്ചതല്ലാതെ നടിക്കുവേണ്ടി എന്താണ് ചെയ്തതെന്നുമാണ് സിദ്ദിഖിന്റെ ആരോപണം.

സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയായ സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ഇയാളെ നടി തിരിച്ചറിഞ്ഞിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. നാല് മാസത്തിന് ശേഷമാണ് പ്രതി, നടന്‍ ദിലീപിന്റെ പേര് പറഞ്ഞതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Top