സിദ്ധാര്‍ത്ഥിന്റെ ഹൊറര്‍ ചിത്രം ‘അവളു’ടെ സ്‌നീക് പീക് വീഡിയോ പുറത്തെത്തി

സിദ്ധാര്‍ത്ഥ് നായകനായി എത്തുന്ന പുതിയ ചിത്രം ‘അവളു’ടെ സ്‌നീക് പീക് വീഡിയോ പുറത്തെത്തി.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയയാണ് നായികയായി എത്തുന്നത്.

ഹൊറര്‍ ചിത്രമായി എത്തുന്ന അവളുടെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ്.

ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഗിരിഷാണ് സംഗീതം ഒരുക്കുന്നത്.

റിലീസിന് ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിദ്ധാര്‍ത്ഥും വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്.

Top