സിദ്ധാര്‍ഥന്റെ മരണം;അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഇന്ന് തുറക്കും

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഇന്ന് തുറക്കും. സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം കോളേജ് താല്‍കാലികമായി അടച്ചിരുന്നു. മാര്‍ച്ച് നാലിന് ആയിരുന്നു കോളേജ് അടച്ചത്. മാര്‍ച്ച് 5 മുതല്‍ 10 വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹോസ്റ്റലില്‍ അഞ്ചിടത്താണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരികരിച്ചിട്ടുണ്ട്.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വി സി എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തതിനു ശേഷം സര്‍വ്വകലാശാലയുടെ താത്കാലിക വിസിയായി ഡോ. പി സി ശശീന്ദ്രന്‍ ചുമതലയേറ്റിരുന്നു.

Top