സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റാ’ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലേക്ക്

മിഴ് നടന്‍ സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചിറ്റാ’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ടീസറിന് ഒപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പങ്കുവച്ചത്. ചിത്രത്തിന്റെ മലയാളം ടീസര്‍ നടന്‍ ദുല്‍ക്കര്‍ സല്‍മാനാണ് പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. നിമിഷായുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ചിറ്റാ’.

ഇളയച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെയും, ഇരുവരും നേരിടുന്ന വെല്ലുവിളികളുടെയും കഥയാണ് ചിത്രം പറയുന്നത്. ആദ്യം ഡ്രാമയായി തോന്നുന്ന ചിത്രം അതിവേഗം ത്രില്ലറായി മാറുന്നു. നിരവധി സസ്‌പെന്‍സുകള്‍ അവശഷിപ്പിച്ചാണ് ചിത്രത്തിന്റെ ടീസര്‍ അവസാനിക്കുന്നത്.എസ് യു അരുണ്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എറ്റാക്കി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്.

Top