സിദ്ധാര്‍ത്ഥ് മല്‍ഹോത്ര – സൊനാക്ഷി ചിത്രം ഇതേഫഖിന്റെ വീഡിയോ ഗാനം പുറത്തെത്തി

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും സൊനാക്ഷി സിന്‍ഹയും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രമാണ് ഇതേഫഖ്.

ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തെത്തി.

അഭയ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഭയ് ഖന്ന,പരുള്‍ ഗുലാതി, സുശാന്ത് സിംഗ്, ശങ്കര്‍ യാധവ്, മിര്‍ സര്‍വാര്‍, ഗിരീഷ് സഹദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.

മികാല്‍ ലുകയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അമാല്‍ മാലിക്കാണ്.

1969ല്‍ യാഷ് ചോപ്ര ഒരുക്കിയ ഇതേഫഖിന്റെ റീമേക്കാണ് ചിത്രം.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, ധര്‍മാ പ്രൊഡക്ഷന്‍സ്, ഭി ആര്‍ സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍ കമ്പനികളുടെ ബാനറില്‍ കരണ്‍ ജോഹര്‍, ഗൗരി ഖാന്‍, അഭയ് ചോപ്ര എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top