സിദ്ധാർഥ് ഭരതന്റെ സൗബിൻ ചിത്രം ‘ജിന്ന്’ റിലീസ് തിയതി ആയി

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജിന്ന്’. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു

രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

Top