കമ്മാരസംഭവത്തിൽ കിടിലൻ ലുക്കിൽ ‘ഒതേനൻ നമ്പ്യാർ’ എന്ന കഥാപാത്രമായി സിദ്ധാർത്ഥ്

kammara sambhavm

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിൽ ‘ഒതേനൻ നമ്പ്യാർ’ എന്ന കഥാപാത്രമായി തെന്നിന്ത്യൻ താരം സിദ്ധാർത്ഥ് എത്തുന്നു. താരത്തിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.

കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.സിദ്ധാര്‍ത്ഥിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം.ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളീഗോപിയും സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

Top