കര്‍ണാടക തിരഞ്ഞെടുപ്പ്: ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് പരാജയം

siddaramaiah-

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു. ജെഡിഎസ് സ്ഥാനാര്‍ഥി ജി.ടി ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് 62 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 107 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജെഡിഎസ് 45 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

Top