കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ഭരണഘടനാ വിരുദ്ധം; വ്യക്തമാക്കി സിദ്ധരാമയ്യ

sidharamayyah

ബംഗളൂരു: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ഭരണഘടനാ വിരുദ്ധമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബോര്‍ഡ് രൂപീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന് ഒരു തരത്തിലുള്ള ഘടനയും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും, ബോര്‍ഡ് രൂപീകരണമെന്നത് കാവേരി നദീജല പരിപാലന ട്രിബ്യൂണല്‍ നല്‍കിയ ശിപാര്‍ശയാണെന്നും, നരത്തെ തമിഴ്‌നാടിന് നല്‍കുന്ന കാവേരി ജലത്തിന്റെ അളവ് 177.25 ടി.എം.സിയായി സുപ്രീം കോടതി വെട്ടിച്ചുരുക്കുകയും കര്‍ണാടകയുടെ പങ്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top