സിദ്ദരാമയ്യ ഉത്തരവാദിത്വമില്ലാത്ത മുഖ്യമന്ത്രിയാണെന്ന് യെദ്യൂരപ്പ

Yeddyurappa

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. ഉത്തരവാദിത്വമില്ലാത്ത മുഖ്യമന്ത്രിയാണ് സിദ്ദരാമയ്യയെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സന്തോഷിനെ കൂടാതെ നിരവധി പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടുന്നുണ്ട്. എല്ലാ കൊലപാതകങ്ങള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉത്തരവാദി. ഈ കൊലപാതകത്തെ അപലപിച്ച് കൊണ്ട് തന്നെ പറയുന്നു സിദ്ദരാമയ്യ ഉത്തരവാദിത്വമില്ലാത്ത മുഖ്യമന്ത്രിയാണ്’-യെദ്യൂരപ്പ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകനായ സന്തോഷ് ബംഗളൂരുവിലെ ചിന്നപ്പ ഗാര്‍ഡനില്‍ കുത്തേറ്റ് കൊല്ലപ്പെടുന്നത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവിന്റെ മകനാണ്. ഈ പശ്ചാത്തലത്തിലായിരുന്നു യെദ്യൂരപ്പയുടെ വിമര്‍ശനം.

Top