വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ

sidharammaya

ബംഗളുരു: കര്‍ണാടകത്തിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ. വിവാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അന്വേക്ഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്സ് എംഎല്‍എയാണെന്നും രാജ രാജേശ്വരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തിയിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ അഞ്ച് ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്. ഇത് ബിജെപിയുടെ നാടകമാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.

Top