യെദ്യൂരപ്പയുടെ മാനസികനില തകരാറിലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

sidd

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ച ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. യെദ്യൂരപ്പയ്ക്ക് മാനസികമായി തകരാറുണ്ടെന്നും അത്തരത്തിലുള്ള ജല്‍പ്പനങ്ങളാണ് പ്രഖ്യാപനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

മൈസൂരുവിലെ വരുണയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നും സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് 120ല്‍ അധികം സീറ്റുകള്‍ നേടുമെന്നും ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top