സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിന് ശേഷം സിബി മലയിൽ-രഞ്ജിത്ത് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി നായകനാവുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിത്തും സുഹൃത്ത് പിഎം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് കൊത്ത് നിര്‍മ്മിക്കുന്നത്.

ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് റോഷൻ മാത്യു ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഹേമന്ദ് കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൈലാസ് മേനോന്‍ ആണ് കൊത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

Top