ബംഗ്ലാദേശില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ ജനനത്തിനുശേഷം 10 മാസം ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ കഴിയേണ്ടിവന്ന സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി.

ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ തൂഫ, തഹൂറ എന്നീ ഇരട്ടകളെയാണ് തമ്മില്‍ വേര്‍പിരിച്ചത്. ഇരട്ടകുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടത്തിയത്. അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുകുഞ്ഞുങ്ങളും വീണ്ടും രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Top