15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് സിയാം

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ്-6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍, ഇതിനൊപ്പം തന്നെ മലിനീകരണം പിടിച്ചു നിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ 57-ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദാസറി പറഞ്ഞു.

ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയ്ക്കായി നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന് രൂപം നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.

Top