കേരള ബ്ലാസ്റ്റേഴ്‌സ് താരം ‘സിയാം ഹംഗലി’നെ സ്വന്തമാക്കി ഡല്‍ഹി ഡൈനാമോസ്

siam-hanghal

ണ്ടു വര്‍ഷത്തെ കരാറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സിയാം ഹംഗലിനെ ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി. കഴിഞ്ഞ ഐ എസ്.എല്‍ സീസണില്‍ 8 മത്സരങ്ങള്‍ കേരളത്തിന് വേണ്ടി കളിച്ച മിഡ് ഫീല്‍ഡറാണ്‌ സിയാം ഹംഗല്‍.

2014 ലെ ഏഷ്യന്‍ ഗെയിംസില്‍ അണ്ടര്‍ 23 വിഭാഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട് ഈ മണിപ്പൂരുകാരന്‍. തന്റെ കരിയറിലെ വലിയ ചുവടു വയ്പ്പാണ് ഡല്‍ഹി ഡൈനാമോസിലേക്കുള്ള വരവെന്നും 25 കാരനായ താരം പറഞ്ഞു.

Top