ഐ.പി.എസ് ഉദ്യോഗസ്ഥരെ കുരുക്കാൻ ഹണിട്രാപ്പിന് ശ്രമിച്ചത് എസ്.ഐ !

സംസ്ഥാന പൊലീസിനെ പിടിച്ചുലച്ച ഹണിട്രാപ്പ് സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാദ നായികയായ യുവതിയെ മുന്‍ നിര്‍ത്തി ഐ.പി.എസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപെടല്‍ ഞെട്ടിക്കുന്നതാണ്. യുവതി തന്നെയാണ് ശബ്ദരേഖ പുറത്തു വിട്ടിരിക്കുന്നത്. എസ്.ഐയെ സസ്‌പെന്റ് ചെയ്ത ഡി.ഐ.ജിയെ ഉള്‍പ്പെടെയാണ് ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചു സര്‍വ്വീസില്‍ കയറുന്നതിനുവേണ്ടി മാത്രമല്ല പകവീട്ടുന്നതിന് കൂടിയാണ് യുവതിയെ കൂട്ട് പിടിച്ചിതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഇതോടെ ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരും കുടുങ്ങാനാണ് സാധ്യത.

അതേസമയം ഈ യുവതി മുന്‍പ് നടത്തിയ തെറിവിളികള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നത്. അത് ഇത്തരം പ്രേരണ കാണിച്ച ഉദ്യോഗസ്ഥനോടായാലും അത്തരം പ്രവര്‍ത്തി ഒരു സ്ത്രീയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതു തന്നെയാണ്. ഹണിട്രാപ്പിന് ശ്രമിച്ചതിന് ഇവര്‍ക്കെതിരെയും ഇപ്പോള്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലും സൂഷ്മ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. ഐ.പി.എസുകാരെ ഹണിട്രാപ്പില്‍ പെടുത്താന്‍ ആവശ്യപ്പെടുന്ന സംഭാഷണം പുറത്തു വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസ്.ഐ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ യുവതി ഹണിട്രാപ്പില്‍ പെടുത്തിയിട്ടുണ്ടെന്ന്തെളിഞ്ഞാല്‍ യുവതിയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഐ.പി.എസ് ഉദ്യോഗസ്ഥരെ ട്രാപ്പില്‍ പെടുത്തിയാല്‍ താന്‍ അതുപയോഗിച്ച് തിരിച്ച് സര്‍വ്വീസില്‍ കയറുമെന്നും അങ്ങനെ സംഭവിച്ചാല്‍ യുവതിക്ക് പ്രതിഫലമായിട്ട് നല്ലൊരു ഗിഫ്റ്റ് നല്‍കാമെന്നും ശബ്ദരേഖയില്‍ ഉദ്യോഗസ്ഥൻ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന സംഭാഷണമാണിത്.

(വിവാദ ശബ്ദരേഖ വീഡിയോടൊപ്പം)

Top