മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ്‌ഐയ്ക്ക് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ എസ്‌ഐയെ മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. മരട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ സത്യനാണ് മര്‍ദ്ദനമേറ്റത്. വൈറ്റില മൊബിലിറ്റി ഹബില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പേരില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സുഹൈല്‍ എസ്‌ഐയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ എസ് ഐയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

മാസ്‌ക് വെക്കാത്തത് എന്ത് കൊണ്ടായിരുന്നു എന്ന് ചോദിച്ച എസ്.ഐയ്ക്ക് നേരെ പ്രതി സുഹൈല്‍ പ്രകോപനപരമായി അടുക്കുകയായിരുന്നു. എസ്.ഐയുടെ മുഖത്തേറ്റ മര്‍ദനത്തില്‍ കണ്ണട ഒടിഞ്ഞ് കണ്ണില്‍ കയറി. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊച്ചിയില്‍ കൂളര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

Top