si injured badly after a bike hit during helment hunting

തിരുവനന്തപുരം: വാഴമുട്ടത്തിന് സമീപം വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ബൈക്കിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു. ഇടിച്ചിട്ട ബൈക്ക് നിര്‍ത്താതെ പോയി. അപകടത്തില്‍ എസ്.ഐക്ക് ഗുരുതര പരിക്കേറ്റു.

റോഡരികില്‍ ഹെല്‍മെറ്റ് പരിശോധിക്കാനായി ചുമതലയിലുണ്ടായിരുന്ന എ.ആര്‍ ക്യാമ്പിലെ എസ്.ഐ സതീഷ് കുമാറിനാണ് പരുക്കേറ്റത്. സതീഷ് കുമാറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനക്കിടെ റോഡിലൂടെ അതിവേഗത്തില്‍ വന്ന ബൈക്ക് എസ്.ഐയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. കെഎല്‍ 1 ബിക്യു 7446 എന്ന ബൈക്കാണ് അപകടമുണ്ടാക്കിയത്.ബൈക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Top