റോഡിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരുക്ക്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരുക്ക്. കായംകുളം എസ് ഐ വി ഉദയകുമാറിനാണ് പരുക്ക് പറ്റിയത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കെ പി എ സി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായാതാണ് അപകടത്തിന് കാരണം. അപകടത്തിൽ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top