പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷ് ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണു സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെട്ടായിരുന്നു മരണം. കുടുംബാംഗങ്ങളോടൊപ്പമാണ് സുബീഷ് കുളിക്കാനെത്തിയത്.

Top