ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി എസ്‌ഐയെ കുത്തി പരിക്കേല്‍പ്പിച്ച്‌ കടന്നു

തിരുവനന്തപുരം : പ്രതി എസ്‌ഐ യെ കുത്തി പരിക്കേല്‍പിച്ചു. ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐ വിമല്‍ കുമാറിനാണ് കുത്തേറ്റത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കരിമഠം കോളനി സ്വദേശി നിയാസ് ആണ് കുത്തിയിട്ട് രക്ഷപ്പെട്ടത്.

ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് നിയാസ്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. നിയാസിനെ പിടികൂടാനാണ് വൈകുന്നേരം ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐ വിമലും സംഘവും എത്തിയത്. പൊലീസുകാരെ നിയാസും കൂട്ടുകാരും ചേര്‍ന്ന് വളഞ്ഞു. കുപ്പിയെടുത്ത് പൊട്ടിച്ച നിയാസ് ഇതുപയോഗിച്ച് പൊലീസിനെ അക്രമിച്ചു. ഇതിനു ശേഷം സ്വയം പരിക്കുണ്ടാക്കി പൊലീസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

എസ്‌ഐ വിമല്‍ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തിയാണ് എസ്.ഐ.എയും സംഘത്തെയും കോളനിയില്‍ നിന്നും പുറത്തെത്തിച്ചത്. പൊലീസിനെ തടഞ്ഞ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയാസിനുവേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Top