പതിനാറുകാരന് എസ്‌ഐയുടെ ക്രൂരമര്‍ദ്ദനം, കുട്ടി ഗുരുതരാവസ്ഥയില്‍

police

തിരുവനന്തരപുരം: പതിനാറുകാരന് എസ്‌ഐയുടെ ക്രൂരമര്‍ദ്ദനം.

കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയാണ് മെഡിക്കൽ കോളേജ് എസ്.ഐയുടെ മർദ്ദനമേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മർദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്‌റ്റലിന് മുന്പിൽ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാർത്ഥിയെ കസ്‌റ്റഡിയിൽ എടുത്തത്. 

അതേസമയം ആരോപണം എസ്ഐ നിഷേധിച്ചു.

ബാലാവകാശ കമ്മീഷന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍.

Top