എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി

murder

മലപ്പുറം: എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി. അരീക്കോട് എസ്ഐ സി.കെ.നൗഷാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് കീഴടങ്ങിയത്. കഞ്ചാവ് കേസിലെ പ്രതിയായ വിളയില്‍ സ്വദേശി കോര്‍നോത്ത് സമദ് മഞ്ചേരിയാണ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവു വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴായിരുന്നു എസ് ഐക്ക് കുത്തേറ്റത്. സമദിനെ കഞ്ചാവുമായി പിടികൂടി വിലങ്ങ് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐയെ കുത്തി പരിക്കേല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.കെ.നൗഷാദിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

Top