വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; എസ്.ഐ അറസ്റ്റില്‍

കൊച്ചി : വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. അന്വേഷണ വിധേയമായി ബാബു മാത്യുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി എസ്.ഐ ബാബു സൗഹൃദം സ്ഥാപിച്ചു. പിന്നീട് എസ്.ഐ യുവതിയുടെ വീട്ടില്‍ ചെന്നു തുടങ്ങി. ഒരു ദിവസം ഇയാൾ യുവതിയെ വീട്ടിൽ വച്ച് കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പീഡനവിവരം  പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

37 കാരിയായ യുവതി കൊച്ചി ഡി.സി.പി പൂങ്കുഴലിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം മുമ്പാണ് സംഭവത്തില്‍ മുളന്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Top