ത്രസിപ്പിക്കുന്ന ഐറ്റം നമ്പറുമായി കണ്ണേ കണ്ണേ…; ഷൈലോക്കിലെ ആദ്യഗാനം പുറത്ത്

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ആദ്യവീഡിയോ ഗാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബാറിന്റെ പശ്ചാത്തലത്തിലുള്ള ത്രസിപ്പിക്കുന്ന ഐറ്റം സോങ്ങാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിവേകയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘രാജാധിരാജ’, ‘മാസ്റ്റര്‍ പീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രത്തില്‍ മീനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷൈലോക്ക് നിര്‍മിച്ചിരിക്കുന്നത് ജോബി ജോര്‍ജ്ജാണ്. ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തും.

Top