ഷൈലോക്ക് തിയേറ്ററുകളിലേക്ക്; തരംഗമായി ഉണ്ണി മുകുന്ദന്റെ ഏക്താ ബോസ്; പ്രൊമോ ഗാനം

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുശേഷം തന്നെ ട്രെന്റിങ്ങായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ശബ്ദത്തില്‍ ഏക്താ ബോസ് എന്ന് തുടങ്ങുന്ന ഗാനമാണ് തരംഗമായിരിക്കുന്നത്.

പ്രകാശ് അലക്‌സ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ലിങ്കു എബ്രഹാമിന്റേതാണ് വരികള്‍. ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഇന്ന് പുറത്തിറങ്ങും.

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Top