ദയവായി പോസ്റ്റര്‍ കീറരുതേ… പാവപ്പെട്ടവന്റെ വള്ളം കളിയാണ്: ഷൈലോക്ക് നിര്‍മാതാവ്

ഷൈലോക്ക് സിനിമയുടെ പോസ്റ്ററുകള്‍ കീറിക്കളയുന്നതായി പരാതി. പോസ്റ്ററുകള്‍ കീറിക്കളയുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നിര്‍മാതാവ് ജോബി ജോര്‍ജ് ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രവും സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുതെന്നും നിര്‍മാതാവ് കുറിച്ചു.

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിൽ വീണ്ടും ഒരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. നേരത്തെ ഒന്നിച്ചത് രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങളില്‍ ആയിരുന്നു.

ചിത്രം നിര്‍മിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ്. തമിഴില്‍ കുബേരന്‍ എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതായിരിക്കും.

Top