ശൈലജ ടീച്ചറോ രേവതിയോ; ആകാംഷയോടെ പ്രേഷകര്‍

ഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ രേവതിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. നിപ വൈറസ്ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ രേവതിയുടെ ചിത്രം ചര്‍ച്ചയാവുന്നത്.

ആരോഗ്യമന്ത്രിയായാണ് ചിത്രത്തില്‍ രേവതിയെത്തുന്നത്. എന്നാല്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചറോട് സാമ്യം തോന്നുന്ന തരത്തിലുള്ള ലുക്കാണ് രേവതിയ്ക്ക് ഉള്ളത്. രേവതിയുടെ കരിയറിലെ തന്നെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ഇതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.

മുഹ്സിന്‍ പെരാരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ്.
പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയ വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top