വ്യത്യസ്ത ലുക്കില്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങി ശ്യാമിലി

വൻ സുന്ദറിന്റെ സംവിധാനത്തിൽ നാഗശൗര്യ നായകനാകുന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേക്ക് ശ്യാമിലി വീണ്ടും എത്തുന്നു.

2009ൽ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള ശാമിലിയുടെ അരങ്ങേറ്റം. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമയിൽ ശാമിലിയായിരുന്നു നായിക.

മണിരത്‌നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലെ ബുദ്ധിമാന്ദ്യമുള്ള ശാമിലിയുടെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മലയാളത്തിലും നിരവധി ചിത്രങ്ങളിൽ ബാലതാരമായി ശ്യാമിലി അഭിനയിച്ചിട്ടുണ്ട്.

Top