ശ്യാമളക്കെതിരെ ‘പോരാളി ഷാജി’ പ്രവര്‍ത്തകരുടെ വികാരവും ഇതുതന്നെ . . .

കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ ശ്യാമളയ്‌ക്കെതിരെ സിപിഎം നടപടിയെടുക്കണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ സൈബര്‍ വിങ്ങായ ഫെയ്‌സ്ബുക്ക് പേജ് പോരാളി ഷാജിയും രംഗത്ത്.

പേജില്‍ ഇന്ന് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപെട്ടത് സിപിഎം നേതാക്കളെയും അണികളെയും ഞെട്ടിച്ചിരിക്കുകയാണ്. ശ്യാമള ടീച്ചറുടെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്നും നഗരസഭാ ജീവനക്കാര്‍ കുറ്റക്കാരാണെങ്കില്‍ അധ്യക്ഷ കൂടുതല്‍ കുറ്റക്കാരിയാണെന്നും പോസ്റ്റില്‍ പറയുന്നു.

ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്. ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കിവെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്തി മാത്രം ആയി തുടരുക. അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോയാല്‍ തുലയുന്നത് ഒരു ജനതയുടെ ജീവന്‍ പണയം വെച്ചു ഉണ്ടാക്കിയ പാര്‍ട്ടി അടിത്തറയാണ്. വ്യക്തിയെക്കാള്‍ പ്രസ്ഥാനമാണ് വലുതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആന്തൂരിൽ കൺവെൻഷൻ സെന്‍ററിന്​ അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ പ്രവാസി വ്യവസായി ആത്​മഹത്യ ചെയ്​ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന്​ നടിക്കരുത്

പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം.
ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക.

അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ്
വ്യക്തിയെ കാൾ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കിൽ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും.
മറ്റുള്ള
പാർട്ടിക്കാർ തെറ്റ്‌ ചെയ്യുതാലും അനുഭാവികളും പ്രവർത്തകരും വോട്ട്‌ ചെയ്യും സി.പി.എം തെറ്റ്‌ ചെയ്യുതാൽ ജനങ്ങൾ പൊറുക്കില്ല അത്‌ ഓർമ്മ ഉണ്ടാവണം ഒരോ നേതാക്കൾക്കും

EMS നും AKGക്കും നായനാർക്കും vട നും പിണറായിക്കും
സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട്‌ അധ്യക്ഷക്ക്‌
നടപടിയില്ല.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ
ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ

Top