നവാഗതനായ ശ്യാം ലെനിന്‍ ചിത്രം ‘പെട്ടിലാമ്പ്രട്ട ‘ അണിയറയിൽ ; ചിത്രീകരണം പുരോഗമിക്കുന്നു

Shyam

വാഗതനായ ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പെട്ടിലാമ്പ്രട്ടയുടെ ചിത്രീകരണം പുരോഗമിക്കുന്നു. പുതുമുഖങ്ങളായ സന്‍മയാനന്ദന്‍,റോണി രാജ്,ജെന്‍സണ്‍ ജോസ്,ലെവിന്‍ സെെമണ്‍ ജോസഫ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്,ഇര്‍ഷാദ്,ചെമ്പില്‍ അശോകന്‍, ഉല്ലാസ് പന്തളം, ശിവദാസ് മാറാംമ്പിളി, ലീലാകൃഷ്ണന്‍, സ്വാസിക, പറവൂര്‍ വാസന്തി, മേരി, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സെവന്‍ പാവോ എന്‍റര്‍ടെെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സ്വരുപ് രാജന്‍ മയില്‍വാഹനം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു മാടശ്ശേരി നിര്‍വ്വഹിക്കുന്നു.

നിഷാദ് അഹമ്മദ്,ഷാജി ഏഴിക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് സ്വസത് ഈണം പകരുന്നു.വിജയ് യേശുദാസ്,സുജിത്ത് സുരേശന്‍,അമന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനം ആലപിക്കുന്നത്.

Top